geevitham padhippichathu

ജീവിതം പഠിപ്പിച്ചത് 

ജീവിതം ഒരു ഞാണിന്മേൽ കളിയാണ്‌ .കാൽ ഇടറിയാൽ താഴെ വീഴും .ഒരിക്കൽ നാം പ്രതീക്ഷിക്കുന്നതെല്ലാം മറ്റൊരിക്കൽ അസ്ഥാനത്താവും .ഇത് ലോകനിയമമാണ് .സംസാരസാഗരത്തിൽ ഇതുകൊണ്ടൊന്നും തളരരുത് .ഒരിക്കലും ഒരു മനുഷ്യന് പൂർണത നേടാനാവില്ല .ആരേയും കണ്ണടച്ചു വിശ്വസിക്കരുത് .സുഹൃത്തുക്കൾ ഏതു മനുഷ്യനും അനിവാര്യമാണ്.അകലെനിന്ന് ഫോണിലൂടെ സംസാരിക്കുമ്പോൾ ഉണ്ടാവുന്ന അടുപ്പം ചിലപ്പോൾ നേരിൽ കാണുമ്പോൾ ഉണ്ടാവില്ല .ആശ്രയത്വം ഇല്ലാത്ത ജീവിതമാണ് ഏറ്റവും ഉത്തമം.മനസ്സ് സർഗാത്മകസൃഷ്ടിക്കായി ഉപയോഗിക്കണം. സത്യത്തിൽ മാത്രം വിശ്വസിക്കുക ഒരിക്കലും ദൈവം കൈവിടില്ല .പ്രാർത്ഥന ദിനചര്യയാക്കണം. 
പ്രപഞ്ചം ,സർവചരാചരങ്ങൾ എന്നിവയെ സ്നേഹിക്കു .വീട് ഐശ്വര്യസംപുഷ്ടമാവും .
ചിരി എന്നും ഔഷധമാണ് .
താണ നിലത്തെ നീരോടു .
എളിമയുള്ള മനസ്സിനെ തോല്പിക്കാൻ പണത്തിനാവില്ല

Leave a comment