അതികരുണ രസമിയലും ശ്രീകടക്ഷം അഖിലപുരപ്രഭചൊരിയും മന്ദഹാസം 
പാഹി ശൗരെ ഹരേ മാരുതേശാ പാഹി പാഹി മരുതാലയേശാ 
പങ്കജവിലോചന പാലയമാം പങ്കേരുഹേക്ഷണ രക്ഷതുമാം 
പാഹിശൗരെ ഹരേ മാരുതേശ പാഹി പാഹി മാരുതാലയേശാ

രാസവിലാസവിലോലനായി രാധതൻ മാനസവീണയായി 
പാഹി ശൗരെ ഹരേ മാരുതെശാ പാഹി പാഹി മാരുതാലയേശാ
കസ്തൂരിതിലകക്കുറിയുമായി കരുണ ചൊരിയും ദിവ്യരൂപനായി 
പാഹിശൗരെ ഹരേ മാരുതേശാ പാഹി പാഹി മാരുതാലയേശ

കണ്ണിന്നു മന്ദാരപുഷ്പമായി കരളിന്നു സാന്ത്വനദീപമായി 
പാഹി ശൗരെഹരേ മാരുതേശാ പഹോ പാഹി മാരുതാലയേശാ 
പുഞ്ചിരിക്കൊഞ്ചലും തേൻമൊഴിയും തഞ്ചാതെ നെഞ്ചിൽ പതിഞ്ഞിടെണം 
പാഹി ശൗരേ ഹരേ മാരുതേശാ പാഹി പാഹി മാരുതാലയേശാ

പൂർണ്ണപുണ്ണ്യൊദകം നിന്റെ നാമം പുണ്യരെ കാക്കുന്ന പുണ്യനാമം 
പാഹി ശൗരേഹരേ മാരുതേശാ പാഹി പാഹി മാരുതാലയേശ
അകതാരിലെന്നും വിളങ്ങിടുമോ അടിയന്നു തുണയേകാൻ വന്നിടുമോ
പാഹിശൗരേ ഹരേ മാരുതേശാ പാഹി പാഹി മാരുതാലയേശ

Leave a comment